2008, ഡിസംബർ 16, ചൊവ്വാഴ്ച

അവധിക്കാലം
















കാത്തു കാത്തെണ്ണീ ദിനങ്ങള്‍ കടന്നെത്തി ആമോധമോലുമവധി മാസം


നാളുകള്‍ ചിക്കിയെന്‍ മോള്കുറിച്ചിട്ടു വന്നെത്തുമെന്‍ താതനീദിവസം


ആഗ്രഹചെപ്പുകള്‍ ഉള്ളീലോതുക്കിക്കൊണ്ടേറെ നാള്‍ കാത്തു നാമങ്ങുമിങ്ങും


ആ ദിനം വന്നെത്തി നാടിന്‍റെ യുല്സവ താവളത്തില്‍ തന്നെ വന്നിറങ്ങി.




കാണട്ടെ കണ്ണ് നിറയെയെന്‍ മക്കളെ ,തായയെ എന്നാത്മ വല്ലിയെയും


കാണട്ടെയെന്‍ മണി വീടിന്‍റെ മുറ്റത്തു നട്ടൂ നനച്ചൊരു മുല്ലയെയും


മുല്ല യോടോട്ടി പ്പടര്‍ന്നു വളരുന്ന പേരറിയാത്തൊരു വല്ലിയെയും


നേത്രമിടറി പ്പതുക്കെ നടന്നു ഞാന്‍ എന്‍ നഷ്ട സ്വപ്ന ങ്ങളൊപിയൊപി.



മക്കള്‍ക്‌ കണ്ണ് വിടര്‍ന്നു കളിപ്പാട്ട മൊക്കെയെടുത്തവരോടിയെങ്ങോ


പിന്നെയെന്‍ പ്രേയസി തൂകിയോരാഹ്ലാദ തുള്ളി നീര്‍ മെല്ലെ തുടച്ചു നീകി


കാണുവനെത്തിയോര്‍ എന്‍പ്രിയ ബന്ധുക്കള്‍ ആശംസ ചൊല്ലി പ്പിരിഞ്ഞു മെല്ലെ


നേരുകളെന്തോ പിറുപിറുത്തെന്നുമ്മ യാഹ്ലാദപൂര്‍വം നടന്നു ചെമ്മേ.


കുഞ്ഞുമോള്‍ അക്ഷിയിലന്യത പേറിക്കൊണ്ടിത്തിരി ദൂരെയായ് നിന്നു നോക്കി


മെല്ലെയടുത്തവള്‍ രണ്ടുനാള്‍കുള്ളിലായ് ചോദ്യമായ് താതന്‍റെ വീടെവിടെ?


കപട്യമില്ലാത്തരുമതന്‍ ചൊല്ലിന്‍റെ മുന്നില്‍ ഞാനാകെ തളര്‍ന്നിരുന്നു


കണ്ണുകള്‍ മെല്ലെ നിറഞ്ഞു പഴിച്ചുഞാന്‍ഹാ വിധി ജീവിതം കയ്പുനീരോ.



ചന്ദമുള്ളാടയും തൂകും സുഗന്ദവും വിപ്രവാസത്തിന്‍റെ പൊയ് മുഖങ്ങള്‍


ആട തന്നുളിലായ് വേവും ഹൃദയത്തില്‍ ഗദ്ഗദമേറെയെന്നാരറിയാന്‍


നാളുകളോരോന്നു പാഞ്ഞു മറയുന്നു ജീവിതം താളമിട്ടാടിടുന്നു


ഗള്‍ഫിന്‍ തിളയ്ക്കുന്ന മണ്ണും അതിന്‍ ചുറ്റുവട്ടവും മെല്ലെ മറന്നു പോയി



മക്കളോടൊത്ത് പ്രിയതമയോടൊത്ത് കുളിരേകി ജീവിതം നീങ്ങി വീണ്‍ടും


കഥകള്‍ പറയുവനൂഴം പകുത്തെന്‍റെ മക്കളും കട്ടിലില്‍ ചേര്‍നുറങ്ങി


ആലേലോ പുല്ലേലോ പാടിയെന്‍ കുഞ്ഞുമോള്‍ ഖല്‍ബിന്നകത്തിരുന്നൂയലാടി


ആനന്ദ ബാഷ്പം പൊഴിച്ചൊരീ താതനും കുഞ്ഞിന്നിശലുകളേറ്റ് പാടീ.



ഹായെത്ര നല്ല ദിനങ്ങളവ യെത്രവേഗം കഴിഞ്ഞങ്ങ് തീര്‍ന്നു പോയീ


നല്ലതി നല്ലേലുമില്ലാ നിമിഷാര്‍ധമല്ലാത്തജീവിതമീക്ഷിധിയില്‍.



പോകേണ്ട നാളായി പോകാതിരിക്കുവാന്‍ ആഗ്രഹ മുണ്ടേലുമെന്തു ചെയ്യാന്‍


മനസ്സിന്‍ മുറിവുകള്‍ കില്ലായിടം സ്വപ്നമക്കങ്ങള്‍ക്കായിപ്പതിച്ചുനല്കി


കരളിന്‍ കഷണങ്ങളായ പൊന്‍ മക്കളെ വേറിട്ട്‌ പോരവേയെന്‍ ഹൃദയം


നീറിപ്പടര്‍ന്നു വെന്‍ മിഴികള്‍ നനഞ്ഞുവോ

മെല്ലെ ഞാന്‍ നിന്നൂ തിരിഞ്ഞു നോക്കി.



അഴലു നിറഞ്ഞ മുഖങ്ങളാണൊക്കെയും അക്ഷികള്‍ മെല്ലേ പറിച്ചെടുത്തു


ശിരസ്സാണ്‍ട് പാദമിടറി നടന്നു ഞാന്‍ മുന്നിലെ ക്യുവതില്‍ കണ്ണിയായി


ഒത്തു ചേര്‍നൊപ്പിയെടുത്തൊരു ചിത്ര മാണത്താണിയായിനി വര്‍ഷമൊന്ന്


ഓര്‍മതന്‍ ചെപ്പും നെടുവീര്‍പു മിത്തിരി കണ്ണീര്‍ കണങ്ങളും കൂട്ടിനുണ്ട് .






കറുക


മുറ്റത്തു കറുകക്കൊരായിരം കാതില്‍
മിന്നി തിളങ്ങുന്ന മുത്ത്‌ കമ്മല്‍
ചന്ദ്രിക പുഞ്ചിരി പാല്‍ പരത്തി
തുമഞ്ഞില്‍് ചാലിച്ചെടുത്ത കമ്മല്‍

രാവിന്‍ മറയില്‍ മുടി അഴിച്ച്
ദേഹം കഴുകി വിശുദ്ധയായി
ഈറനുടുതവള്‍ കൂമ്പി നില്‍കെ
അര്‍കന്‍ പതുക്കെ ഉണര്‍നുവന്നു

സുര്യനെ കണ്ടു മുഖം തിളങ്ങി
ആടതന്‍ ആഭ പരന്നുചുറ്റും
അര്‍കന്‍ അവളെ തന്‍ പാണി നീട്ടി
മെല്ലെ തഴുകി തലോടി നിന്നു


സുര്യന്‍ അവള്‍ക്ക് കരുത്ത്‌ നല്കി
ജീവിതം നെയ്യാന്‍ ഉറപ്പു നല്കി
മാരന്റ്റെ മാറില്‍ അണഞു നിന്ന്
ഭൂമിക്കു പച്ച വിരിച്ചു നല്കി

മുറ്റി തഴച്ചു വളര്‍ന്നു മെല്ലെ
കൈകള്‍ വിടര്‍ത്തി പരന്നു പുല്ല്
തന്‍ മേനി മക്കള്‍ക്‌ നേദിച്ചിടാന്‍
ജീവന്‍റെ ആദ്യത്തെ അന്നമാകാന്‍

തൃണമാണ് കേവലം എങ്കിലെന്ത്
നീയല്ലോ അന്നം വിളമ്പും അമ്മ
വെട്ടവും വെള്ളവും ചേര്‍ത്ത് നിന്‍റ്റെ
ഇലതന്‍ അടുപ്പിലോ കഞ്ഞി വയ്പ്പ്

മണ്ണിന്‍റെ ഉണ്ണി കിടാങ്ങളൊക്കെ
നിന്‍ പട്ടു മെത്തമേല്‍ ആര്‍ത്തിടുന്നു
കെട്ട് നീ പോയാലതും മഹത്വം
മകള്‍ക്ക് വളമായി നിന്‍റെ ദേഹം

കറുകക്ക് സമമേലും ആയി എങ്കില്‍
മറ്റുള്ളവര്‍കായ് പടര്‍ന്നു എങ്കില്‍
ലോകത്തിനന്നമായ്മാറി എങ്കില്‍
ഇങ്ങനെ എന്തെല്ലാം ആഗ്രഹങ്ങള്‍