2008, ഡിസംബർ 16, ചൊവ്വാഴ്ച

കറുക


മുറ്റത്തു കറുകക്കൊരായിരം കാതില്‍
മിന്നി തിളങ്ങുന്ന മുത്ത്‌ കമ്മല്‍
ചന്ദ്രിക പുഞ്ചിരി പാല്‍ പരത്തി
തുമഞ്ഞില്‍് ചാലിച്ചെടുത്ത കമ്മല്‍

രാവിന്‍ മറയില്‍ മുടി അഴിച്ച്
ദേഹം കഴുകി വിശുദ്ധയായി
ഈറനുടുതവള്‍ കൂമ്പി നില്‍കെ
അര്‍കന്‍ പതുക്കെ ഉണര്‍നുവന്നു

സുര്യനെ കണ്ടു മുഖം തിളങ്ങി
ആടതന്‍ ആഭ പരന്നുചുറ്റും
അര്‍കന്‍ അവളെ തന്‍ പാണി നീട്ടി
മെല്ലെ തഴുകി തലോടി നിന്നു


സുര്യന്‍ അവള്‍ക്ക് കരുത്ത്‌ നല്കി
ജീവിതം നെയ്യാന്‍ ഉറപ്പു നല്കി
മാരന്റ്റെ മാറില്‍ അണഞു നിന്ന്
ഭൂമിക്കു പച്ച വിരിച്ചു നല്കി

മുറ്റി തഴച്ചു വളര്‍ന്നു മെല്ലെ
കൈകള്‍ വിടര്‍ത്തി പരന്നു പുല്ല്
തന്‍ മേനി മക്കള്‍ക്‌ നേദിച്ചിടാന്‍
ജീവന്‍റെ ആദ്യത്തെ അന്നമാകാന്‍

തൃണമാണ് കേവലം എങ്കിലെന്ത്
നീയല്ലോ അന്നം വിളമ്പും അമ്മ
വെട്ടവും വെള്ളവും ചേര്‍ത്ത് നിന്‍റ്റെ
ഇലതന്‍ അടുപ്പിലോ കഞ്ഞി വയ്പ്പ്

മണ്ണിന്‍റെ ഉണ്ണി കിടാങ്ങളൊക്കെ
നിന്‍ പട്ടു മെത്തമേല്‍ ആര്‍ത്തിടുന്നു
കെട്ട് നീ പോയാലതും മഹത്വം
മകള്‍ക്ക് വളമായി നിന്‍റെ ദേഹം

കറുകക്ക് സമമേലും ആയി എങ്കില്‍
മറ്റുള്ളവര്‍കായ് പടര്‍ന്നു എങ്കില്‍
ലോകത്തിനന്നമായ്മാറി എങ്കില്‍
ഇങ്ങനെ എന്തെല്ലാം ആഗ്രഹങ്ങള്‍

2 അഭിപ്രായങ്ങൾ:

  1. your blog very beautiful and more info ,make me excited. Congratulation!!.I come again

    മറുപടിഇല്ലാതാക്കൂ
  2. അതിഗംഭീരമാണീകേയെസ്സേ എനിക്കറിയാവുന്ന ഈ കവിത.....!

    തൃണമാണ് കേവലം എങ്കിലെന്ത്
    നീയല്ലോ അന്നം വിളമ്പും അമ്മ
    വെട്ടവും വെള്ളവും ചേര്‍ത്ത് നിന്‍റ്റെ
    ഇലതന്‍ അടുപ്പിലോ കഞ്ഞി വയ്പ്പ്..

    അത്ഭുതകരമായി ആശയങ്ങള്‍ അടുക്കിയിരിക്കുന്ന ഈ വരികള്‍ക്ക് എന്തൊരു ഗാംഭീര്യമാണ്..!!!

    എന്നിട്ടുമെന്തേ..ഈകേയെസ്സേ അധികമെഴുതുന്നില്ല....?

    മറുപടിഇല്ലാതാക്കൂ