2009, ജനുവരി 4, ഞായറാഴ്‌ച

വെളിപാട്





ഹിറ ഗുഹയില്‍ തനിച്ചിരുന്നു ലോകത്തേക്കുറിച്ചു ചിന്തിച്ച ഒരു മനുഷ്യന്‍ ആ ചിന്തകളുടെ ഒടുക്കം നബിയായി മാറുന്നത് ചരിത്രം കണ്ടു ...! പ്രവചകത്വത്തിനു മുന്‍പ് ഗുഹയിലിരുന്നു ആകുലപ്പെട്ട ആ മഹാ മനീഷിയുടെ ഹൃദയത്തെ മഥിച്ചിരിക്കാവുന്ന വികാരങ്ങളിലേക്കെത്തി നോക്കുവാനാണീ വിനീതന്‍റെ ശ്രമം ... !


ഹിറ തന്‍റെ ഉള്ളില്‍ തനിച്ചിരുന്നു,
എന്‍റെ ഉരുകും മനസ്സു തണുക്കാന്‍.
തെളിയും വെളിച്ചം കൊതിച്ചിരുന്നു,
പാരിനഴലാം തമസ്സൊന്നു മാറാന്‍.

എവിടെനിന്നാണെന്‍ തുടക്കമെന്നോ ,
എന്തിനു വേണ്ടി പിറന്നുവെന്നോ,
എന്തിന്നൊരായിരം നൊമ്പരം ചാലിച്ച-
പുഞ്ചിരി ചുണ്ടില്‍ പകര്‍ന്നുവെന്നോ.
അറിയില്ലെനിക്ക്‌ ഞാന്‍ ഇരുളില്‍ പരതുന്നു
അറിവിന്‍റെ തെളിനീരു വെട്ടം!

ഏറെനാള്‍ മുമ്പെ തുടങ്ങീ പ്രയാണവും
മുമ്പെ നടന്നവര്‍ മണ്ണീലലിഞ്ഞു തീര്‍ന്നെങ്ങോ മറഞ്ഞു പോയ് ;
ഇന്നലെ എങ്ങനോളി ച്ച്ചതെന്നോ ,
ഇന്നെന്തു വര്‍ണം പകരുമെന്നോ,
അറിയാതെ ..എന്നെഞ്ചിലാകുലതകളടയിരുന്നോരോ നിമിഷവും
ചോദ്യ ശരങ്ങളാല്‍ നോവ്‌ പടരുന്നു !

കറുകതന്‍ തുമ്പിലെ ഒരു തുള്ളി അമൃതിനെ -
മോത്തി ക്കുടിക്കുവാന്‍ ഇന്നും ഉണര്‍ന്നു വന്നര്‍ക്കന്‍
സന്ദ്യക്ക് ചെഞായമിട്ടുപോയീ വിണ്ണില്‍ -
ചിത്രം വരച്ചു കൊന്ടര്‍ക്കന്‍.
പകലിനെ പോതിയുന്നോരിരുളും ,
ഇരുള് തുളക്കുന്ന പകലും
ഇര തേടി പിന്നെയോ ഇരയായി ചുറ്റിലും
പടരും പ്രപഞ്ച താളങ്ങള്‍ ........

ഇവിടെയീ ഗുഹയില്‍ തനിച്ചിരുന്നു-
ഇന്നും തിരയുന്നു ഞാന്‍ ജീവതാളം .
അറിവിന്‍റെ മിന്നല്‍പ്പടരുകള്‍ കാട്ടുന്നൊ-
രമൃതായ ജീവന്‍റെ താളം.

ഹൃദയവും രാഗവും ഉഷ്മവുമുള്ളവര്‍
തന്‍ താളമെങ്ങോ മറന്നു .
ജീവന്‍ തുടിക്കാത്ത ശിലയില്‍ തിരയുന്നു
ജീവന്‍റെ അമൃതിനെപോലും .
കൃഷ്ണ ശിലകളില്‍ ദാരുവില്‍ മണ്ണിലും
സൃഷ്ടാവിനെപ്പടയ്ക്കുന്നു..
ശില്പത്തില്ലില്ലൊരാ ശില്പിതന്‍ കൈവിരല്‍
തുമ്പിന്‍റെയുള്ളിലെ താളം !

എന്‍റെ മനസ്സിലൊരായിരം രാഗങ്ങള്‍
ഒത്തുകൂടി കലമ്പുന്നു
എന്‍ പാതയെതെന്നറിയുവാനായി ഞാന്‍
എന്‍ ശില്പിയെത്തി‌രയുന്നു...

പിന്നെ ഒരര്‍ദധ സ്വപ്നത്തിന്‍റെ തേരിലോ ,
ഉണര്‍വിലോ,
കണ്ടു ഞാന്‍ ആമാഹാരൂപം'
എന്‍റെ ഏകാന്തതപ്പുറ്റതിനുള്ളിലേക്കൂര്‍നിറങ്ങുന്നു ..

വായിക്കുവാനാണു വന്നത് കല്പന
അറിയില്ലെനിക്കെന്നുപറയാനറച്ചില്ല,
അണച്ചു ചേര്‍ത്തു എന്‍റെ വാരികള്‍ ഞെരുങ്ങിത്തകരുമാര്‍ -
അഴിച്ചൂ വീണ്ടും ചൊല്ലി ..
വായിച്ചു തുടങ്ങുക .....
സൃഷ്‌ടിച്ച നിന്‍ നാഥന്‍റെ നാമത്തില്‍ മനുജനെ -
സൃഷ്ട്വിച്ചതവനല്ലോ ഒട്ടുന്ന സൂഷ്മാണുവാല്‍...

വായിക്ക നിന്‍ നാഥന്‍ ഏറ്റമത്യുദാരന്‍,
പേനയാല്‍ പഠിപ്പിച്ചു ,മനുജനെ പഠിപ്പിച്ചു-
അറിയാ വഴികളെ ,അറിവിന്‍ വഴികളെ ........

തമസ്സാം ധിക്കാരത്തില്‍ പിഴിച്ചു മനുജന്‍റെ പാതകള്‍
തിമിര്‍ത്തു മതിയാവോളം ഞാന്‍ എന്നഭാവതിന്മേല്‍ .....

ഇരുട്ടിന്‍ തുരുത്തുകള്‍ അടര്ത്തിക്കളയുവാന്‍
ഇരുളിന്‍ ഗുഹയിലേക്കെത്തീയീ വെളിപാടുകള്‍ !
കൊളുത്തു ദീപം നിങ്ങള്‍ പകരും വെളിച്ചത്താല്‍
ഹൃദയത്തിന്‍ മാളത്തില്‍ തേനൊളി നിറയട്ടെ ............

1 അഭിപ്രായം: